മി ടൂവിനെ ആളുകള്‍ മിസ് യൂസ് ചെയ്യുന്നത് പോലെ തോന്നിയിട്ടില്ല: ദീപ്തി സതി

single-img
10 July 2022

നിങ്ങളോട് ആരെങ്കിലും മോശമായരീതിയിൽ പെരുമാറിയിട്ടുണ്ടെങ്കില്‍ തുറന്നുപറയണമെന്നും മീ ടൂവിനെ ആളുകള്‍ മിസ് യൂസ് ചെയ്യുന്നത് പോലെ തോന്നിയിട്ടില്ലെന്നും നടി ദീപ്തി സതി. ഒരു ഓൺലൈൻ വീഡിയോ സിനിമാ ചാനലിന് നൽകിയ അഭിമുഖത്തിൽ പുരുഷന്‍ സ്ത്രീയോട് മോശമായി പെരുമാറിയാലും സ്ത്രീ പുരുഷനോട് മോശമായി പെരുമാറിയാലും അത് തുറന്ന് പറയുന്നത് തന്നെയാണ് നല്ലതെന്നും ദീപ്തി അഭിപ്രായപ്പെട്ടു.

നിങ്ങൾ തുറന്നു പറഞ്ഞാൽ എത്ര പേര്‍ക്ക് സഹായമാവുമെന്ന് നമുക്ക് അറിയില്ല. ആണ്‍ പെണ്‍ വ്യത്യാസം ഈ കാര്യത്തില്‍ എനിക്ക് തോന്നിയിട്ടില്ലെന്നും എന്താണ് മി ടൂവെന്ന് താൻ എപ്പോഴും ചിന്തിക്കാറുണ്ട്. അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്നും ദീപ്തി പറയുന്നു.

ഈ കാലഘട്ടത്തിൽ സോഷ്യല്‍ മീഡിയയൊക്കെ എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താന്‍ പറ്റിയ നല്ല സ്‌പേസ് അണ്. അതുകൊണ്ടുതന്നെ പറയുന്നത് സെലിബ്രിറ്റി ആണോ സാധാരണക്കാരാണോ എന്നത് ഒരു കാര്യമേ അല്ല. പറയുന്ന നിങ്ങൾക്ക് എന്ത് സംഭവിച്ചു എന്നതിലാണ് കാര്യം. അല്ലാതെ മി ടൂ ആണോ മി ടൂ അല്ലേ എന്നത് അത്ര ഇംപോര്‍ട്ടന്റ് അല്ലെന്നും ദീപ്തി പറയുന്നു.