സിനിമയിൽ ലിപ് ലോക് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആദ്യമൊക്കെ അച്ഛനും അമ്മയും സമ്മതിച്ചില്ല: ഹണി റോസ്

single-img
9 July 2022

വിനയന്റെ സംവിധാനത്തിൽ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരമാണ് ഹണി റോസ്. ഹണി ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 15 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി 30 അധികം സിനിമകളുടെ ഭാഗമായി താരം അഭിനയിച്ചു.

ഒരു സിനിമയ്ക്കായി കഥയും കഥാപാത്രവും ആവേശപ്പെട്ടാൽ ഏത് വേഷത്തിനും ഒരു നടി എന്ന നിലയിൽ താൻ തയ്യാറാണെന്ന് ഹണി റോസ് പലപ്പോഴും വ്യക്തമാക്കിയ കാര്യമാണ്. ഈ നിലപാടിന്റെ പേരിലായിരുന്നു വൺ ബൈ ടു എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരം തയ്യാറായത് . പക്ഷെ ഇതിലെ അതിലെ ലിപ് ലോക് രംഗം അഭിനയിച്ചതിൽ പിന്നീട് വിഷമം തോന്നി എന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഹണി പറഞ്ഞിരുന്നു.

ഈ ചിത്രത്തിൽ ലിപ് ലോക് രംഗത്തിൽ അഭിനയിക്കണമോ എന്ന് പലവട്ടം താൻ ആലോചിച്ചിരുന്നു. കഥയും സന്ദർഭവും മനസ്സിലായപ്പോൾ അഭിനയിക്കാതെ പറ്റില്ല എന്ന് മനസിലായി. പിന്നാലെ, ലിപ് ലോക് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആദ്യമൊന്നും അച്ഛനും അമ്മയും സമ്മതിച്ചില്ല. അതിനു ശേഷം സംവിധായകനും എഴുത്തുകാരനും സാഹചര്യം വിശദീകരിച്ചപ്പോഴാണ് അവർ അഭിനയിക്കാൻ തന്നെ സമ്മതിച്ചതെന്ന് താരം പറയുന്നു.

ഒടുവിൽ സിനിമയേക്കാൾ ചർച്ച ആയത് ആ ലിപ് ലോക്ക് രംഗമാണ്. ചിത്രത്തിന്റെ പ്രമോഷനിൽ പോലും ആ ചുംബനരംഗത്തിന്റെ ഇക്കിളിപ്പെടുത്തുന്ന കാഴ്ച ചെയ്ത് കാണിച്ചതിനാൽ വിഷം തോന്നിയെന്നും ഹണി പറയുന്നു.

സിനിമയെപ്പറ്റി അല്ലാത്തപ്പോൾ സംസാരിക്കുമ്പോൾ ചിലപ്പോൾ ഞാൻ കുറച്ച് സീരിയസ് ആകാറുണ്ട്. എന്നെ അടുത്തറിയുന്നവർക്ക് ഇതൊക്കെ നന്നായി അറിയാം. ആദ്യമായി കാണുകയും സംസാരിക്കുകയും ചെയ്യുന്നവർ ഞാൻ ജാഡക്കാരിയാണെന്ന് പറയുകയാണ് ചെയ്യുന്നതെന്നും താരം വ്യക്തമാക്കുന്നു.