വൈഎസ്ആർ കോൺഗ്രസിന്റെ ആജീവനാന്ത പ്രസിഡന്റായി ജഗൻ മോഹൻ റെഡ്ഡിയെ തെരഞ്ഞെടുത്തു

single-img
9 July 2022

വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെ വൈ എസ് ആർ കോൺഗ്രസിന്റെ ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. വൈഎസ്ആർ കോൺഗ്രസിന്റെ ദ്വിദിന പ്ലീനറിയുടെ സമാപന ദിവസം, ജഗനെ ആജീവനാന്തം പ്രസിഡന്റായി തിരഞ്ഞെടുക്കാൻ പ്രാപ്തമാക്കുന്നതിനായി പാർട്ടി ഭരണഘടന ഭേദഗതി ചെയ്തതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു.

2011 മാർച്ചിൽ കോൺഗ്രസ് വിട്ട് ജഗൻ വൈഎസ്ആർസി സ്ഥാപിച്ചു. അന്നുമുതൽ ഇന്നുവരെ അദ്ദേഹം പാർട്ടി പ്രസിഡന്റായി തുടരുന്നു. തുടക്കത്തിൽ അമ്മ വിജയമ്മ ഓണററി പ്രസിഡന്റായി. 2017ൽ നടന്ന പാർട്ടി പ്ലീനറിയിലാണ് ജഗൻ അവസാനമായി വൈഎസ്ആർസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

കുടുംബത്തിൽ നിലനിൽക്കുന്ന ഭിന്നതയെത്തുടർന്ന് വെള്ളിയാഴ്ച ഓണററി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിജയമ്മ രാജിവച്ചു. എന്നാൽ ഇപ്പോൾ അയൽ സംസ്ഥാനത്ത് വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ തലവനായ മകൾ ഷർമിളയ്‌ക്കൊപ്പം നിൽക്കാൻ വൈഎസ്ആർസി വിടുകയാണെന്ന് അവർ പറഞ്ഞു.

അതേസമയം, ജഗനെ ആജീവനാന്തം പാർട്ടി അധ്യക്ഷനാക്കാൻ വൈഎസ്ആർസിക്ക് ഇനി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടേണ്ടിവരും. മറ്റ് സംസ്ഥാനങ്ങളിലെ ചില പ്രാദേശിക പാർട്ടികൾ രണ്ട് വർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലാതെ ആജീവനാന്തം ഒരു പ്രസിഡന്റിനെ ഉണ്ടായിരിക്കാൻ ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം നേടിയതിന്റെ ഉദാഹരങ്ങളും ഉണ്ട്.