ശ്രീലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി; രാജ്യം തകർച്ചയുടെ വക്കിൽ

single-img
9 July 2022

ശ്രീലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. ആയിരക്കണക്കിന് പ്രക്ഷോഭകർ വീട് വളഞ്ഞു കയ്യേറിയതോടെ രജപക്സെ വീട് ഉപേക്ഷിച്ചു പലായനം ചെയ്തുവെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ധനക്ഷാമവും ഭക്ഷ്യ ക്ഷാമവും ശ്രീലങ്കയിൽ രൂക്ഷമായതോടെ കഴിഞ്ഞ കുറേ ദിവസമായി ശക്തമായ പ്രക്ഷോഭമാണ് ശ്രീലങ്കൻ പ്രസിഡന്റ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകർ ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതി വളഞ്ഞതും വീടുകയ്യേറിയത്. മുൻപ് പ്രധാന മന്ത്രി അടക്കമുള്ള നേതാക്കളുടെ വീടും കയ്യേറിയിരുന്നു.

പ്രസിഡൻഷ്യൽ പാലസിന്റെ ഗേറ്റുകളും ജനാല ചില്ലകളും അടക്കം തകർത്തുകൊണ്ടാണ് പ്രക്ഷത്തേക്ക് ഇരച്ചുകയറിയത് എന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് ഇപ്പോൾ എവിടെയാണ് എന്നുള്ളതിനെ കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. പ്രസിഡന്റിനെ സൈന്യത്തിന്റെ തന്നെ സുരക്ഷയിൽ സൈനിക കേന്ദ്രത്തിലേക്ക് മാറ്റി എന്നാണു പ്രതിരോധ വകുപ് വ്യക്തമാക്കുന്നത് എങ്കിലും ഗോത്തബയ രജപക്സെ രാജ്യം വിട്ടു എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും സൈന്യവും പ്രക്ഷോഭം തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. 21 പേർക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. കൊളംബോ അക്ഷരാർത്ഥത്തിൽ ഒരു യുദ്ധക്കളം ആയിരിക്കുകയാണ്.