വിമ്പിൾഡൻ; വനിതാ സിംഗിൾസ് കിരീടം ആദ്യമായി സ്വന്തമാക്കി കസഖ്സ്ഥാൻ താരം എലെന റെബാകിന

single-img
9 July 2022

വിമ്പിൾഡൻ ടെന്നീസിലെ വനിതാ സിംഗിൾസ് കിരീടം കസഖ്സ്ഥാൻ താരം എലെന റെബാകിനയ്ക്ക്. തുനീസിയന്റെ ഒൻസ് ജാബറിനെയാണ് റെബാകിന പരാജയപ്പെടുത്തിയത്. സ്കോർ: 3–6,6–2,6–2. എലെന റെബാകിന ആദ്യമായി സ്വന്തമാക്കുന്ന ഗ്രാൻസ്‍ലാം കിരീട നേട്ടമാണിത്. രണ്ടുപേരും ആദ്യമായിട്ടാണ് ഒരു ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

നേരത്തെ 2019ൽ ചംപ്യനായ റുമാനിയൻ താരം സിമോണ ഹാലെപ്പിന്റെ വിജയ കുതിപ്പിനു വിരാമമിട്ടാണ് ഇരുപത്തിമൂന്നുകാരി റെബാനിക ഗ്രാൻസ്‌ലാം ഫൈനലിലെത്തുന്ന ആദ്യ കസഖ്സ്ഥാൻ താരമായത്.

അതേസമയം, ഒരു ഗ്രാൻസ്‌ലാം ഫൈനലിൽ എത്തിയ ആദ്യ അറബ് താരവും ആഫ്രിക്കൻ വനിതയുമാണ് ജാബർ. സെമിയിൽ മുപ്പത്തിനാലുകാരിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ ജർമൻ താരമായ തത്യാന മരിയെയാണ് ജാബർ മറികടന്നത്.