മഴക്കാലത്തു ചർമ സംരക്ഷണത്തിൽ മടി വേണ്ട

single-img
9 July 2022

കടുത്ത വേനലില്‍ നിന്നും മഴക്കാലമാവുമ്ബോള്‍ ചര്‍മത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പല കാര്യങ്ങള്‍ ഒഴിവാക്കുകയും എന്നാല്‍ ചില കാര്യങ്ങള്‍ പിന്‍തുടരേണ്ടതും അത്യാവശ്യമാണ്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം…

. മഴക്കാലത്ത് വെള്ളം കുടിക്കുന്ന കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. അതിനുള്ള പ്രധാന കാരണം ഇക്കാലയളവില്‍ ദാഹം കുറവായിരിക്കും എന്നത് തന്നെയാണ്. എന്നാല്‍ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമായേക്കാം. സാധാരണയായി കുടിക്കുന്നത് പോലെ 8 മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കാനും കാരണമാവുന്നു. കൂടാതെ ശരീരത്തിന്റെ ജലാംശം വര്‍ധിപ്പിച്ച്‌ ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും നില നിര്‍ത്തുന്നു.

. മഴക്കാലത്ത് ശരീരത്തില്‍ ഈര്‍പ്പം ഉള്ളതിനാലും ശരീരം വരണ്ടതായി അനുഭവപ്പെടാത്തതിനാലും ശരീരത്തില്‍ മോയ്‌സ്ചറൈസറിന്റെ ആവശ്യമില്ല എന്നത് ചിലരുടെ തെറ്റിദ്ധാരണയാണ്. മോയ്‌സ്ചറൈസറുകള്‍ ചര്‍മ്മത്തെ സോഫ്റ്റാക്കുകയും ചര്‍മത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. അതിനാല്‍ മറ്റു സീസണുകളിലെ പോലെ മഴക്കാലത്തും മോയ്‌സ്ചറൈസറിന്റെ ഉപയോഗം തുടരുക.

. ചര്‍മ്മസംരക്ഷണത്തില്‍ ഏറെ പങ്ക് വഹിക്കുന്ന ഒന്നാണ് സണ്‍ സക്രീന്‍. ചര്‍മ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കുന്നവരാണെങ്കില്‍ പോലും അവര്‍ വേനല്‍ക്കാലത്ത് മാത്രമായിരിക്കും സണ്‍സക്രീന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്.

വേനല്‍ക്കാലത്തെപ്പോലെ സൂര്യന്റെ ചൂട് കഠിനമല്ലെങ്കിലും ശരീരത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കടക്കുന്നത് ചര്‍മത്തെ ദോശകരമായി ബാധിക്കുന്നു. വീടിനകത്തുള്ളപ്പോഴോ പുറത്തേക്ക് പോകുമ്ബോഴോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് അള്‍ട്രാവയലറ്റ് വികിരണം തടയാനും ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും സഹായിക്കുന്നു. എന്നാല്‍ മഴക്കാലത്തിനനിയോജ്യമായ സണ്‍സക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

. ശരീരത്തിലുണ്ടാവുന്ന വിയര്‍പ്പും ഈര്‍പ്പവും കാരണം ഫംഗസ് അണുബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ സമയത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. തണുപ്പൈാണെന്ന് കരുതി മടിപിടിച്ചിരിക്കരുത്. ദിവസത്തില്‍ രണ്ടുതവണ കുളിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

. മഴക്കലത്ത് നേരിയ തോതിലുള്ള മേക്കപ്പ് ഉപയോഗിക്കുന്നതാണ് ചര്‍മത്തിന് നല്ലത്. ഉയര്‍ന്ന മേക്കപ്പ് ഉപയോഗിക്കുന്നത് മുഖക്കുരു പോലുള്ള ചര്‍മ രോഗങ്ങള്‍ കൂടാന്‍ കാരണമാവുന്നു. ഈ സമയത്ത് ചര്‍മത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായിരിക്കും. അതിനാല്‍ ഈര്‍പ്പം കൂടുന്നതിനനുസരിച്ച്‌ മേക്കപ്പ് ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ച്‌ അലര്‍ജി, മുഖക്കുരു, സുഷിരങ്ങള്‍ അടയാനുള്ള സാധ്യത എന്നിവ വര്‍ദ്ധിപ്പിക്കുന്നു.

കൂടാതെ മേക്കപ്പ് ഉപയോഗിച്ച്‌ ഉറങ്ങുന്നത് ചര്‍മ്മത്തെ സെന്‍സിറ്റീവ് ആക്കുന്നതില്‍ നിന്നും തടയുന്നു. അതിനാല്‍ നേരിയ മേക്കപ്പ് അല്ലങ്കില്‍ പൗഡര്‍ പോലുള്ളവ ഉപയോഗിക്കുക