ബ്രിട്ടീഷ് വിദ്യാഭ്യാസം ലക്ഷ്യമിട്ടത് ‘വേലക്കാരെ സൃഷ്ടിക്കൽ’ : നരേന്ദ്ര മോദി

single-img
8 July 2022

ഇന്ത്യയിൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള വേലക്കാരെ സൃഷ്ടിക്കാരാണ് ബ്രിട്ടീഷുകാർ അവരുടെ വിദ്യാഭ്യാസ രീതിയിലൂടെ ലക്ഷ്യമിട്ട എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ആ സമ്പ്രദായത്തിൽ പലതും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുണ്ട് അവ മാറ്റേണ്ടത് അനിവാര്യമാണ്. ദേശീയ വിദ്യാഭ്യാസം നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തർപ്രദേശിൽ തന്റെ മണ്ഡലമായ വാരണാസിയിൽ നടന്ന ത്രിദിന യോഗത്തിൽ മോദി പറഞ്ഞു.

ബ്രിട്ടീഷുകാർ ഈ വിദ്യാഭ്യാസ സമ്പ്രദായം ഏർപ്പെടുത്തിയത് വേലക്കാരെ സൃഷ്ടിക്കാനാണ്. സ്വാതന്ത്ര്യത്തിനുശേഷം അതിൽ ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും, പലതും അവശേഷിപ്പിച്ചു. ബ്രിട്ടീഷുകാർ സൃഷ്ടിച്ച ഈ വിദ്യാഭ്യാസ സമ്പ്രദായം ഒരിക്കലും ഇന്ത്യൻ ധാർമികതയുടെ ഭാഗമായിരുന്നില്ല. നമ്മുടെ യുവജനങ്ങൾ വൈദഗ്ത്യവും ആത്മവിശ്വാസവും പ്രായോഗികതയും ഉള്ളവരാകണം. ദേശീയ വിദ്യാഭ്യാസം നയം ഇതിന് കളം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.