ഇവർ 90 മിനിറ്റിനുള്ളിൽ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയ താരങ്ങൾ

single-img
8 July 2022

ടെസ്റ്റില്‍ സെഞ്ച്വറി സ്വന്തമാക്കുക വളരെ ബുദ്ധിമുട്ടാണ് എന്ന് എല്ലാവര്ക്കും അറിയാം . അപ്പോഴിതാ, ടെസ്റ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് 90 മിനുട്ടിനുള്ളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ഞെട്ടിച്ചവർ ആരെല്ലാം എന്നറിയാം.

  1. വിവിയന്‍ റിച്ചാര്‍ഡ്‌സ്

വിൻഡീസിന്റെ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ്അ സാമാന്യ ധൈര്യത്തോടെ ബൗളര്‍മാരെ നേരിട്ടുകൊണ്ടു സഞ്ചുറി സന്തമാക്കിയ ഒരാൾ. വെറും 81 മിനുട്ടിലാണ് റിച്ചാര്‍ഡ്‌സ് സെഞ്ച്വറി നേടിയത്. 1986ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന റെസ്റ്റിലായിരുന്നു ഈ പ്രകടനം. വെറും 56 പന്തില്‍ അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കി. ഈ പ്രകടനത്തിന്റെ മികവിൽ വെസ്റ്റ് ഇന്‍ഡീസ് ഈ മത്സരം ജയിക്കുകയും ചെയ്തു.

  1. ബ്രണ്ടന്‍ മക്കല്ലം ഇതുവരെയുള്ള ടെസ്റ്റ് ചരിത്രത്തിൽ അതിവേഗ സെഞ്ച്വറി റെക്കോഡ് ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലാണ്. വെറും 78 മിനുട്ടിനുള്ളില്‍ അദ്ദേഹം100 എന്ന മാന്ത്രിക സംഖ്യ കടന്നു. വെറും 54 പന്തിലാണ് മക്കല്ലം സെഞ്ച്വറി തൊട്ടത്. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ഈ നേട്ടം. ഇപ്പോൾ ഇംഗ്ലണ്ട് ടീമിന്റെ മുഖ്യ പരിശീലകനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍
  2. മിസ്ബാഹ് ഉല്‍ ഹഖ്

മുന്‍ പാക് നായകനും മുന്‍ പരിശീലകനുമായ മിസ്ബാഹ് ഉല്‍ ഹഖിനെ ലോക ക്രിക്കറ്റിലെ ക്ലാസിക് താരമായാണ് പൊതുവേ വിലയിരുത്തുന്നത്. ഏകദിന മത്സരങ്ങളിൽ ഒരു സെഞ്ച്വറി പോലും നേടാത്ത മിസ്ബാഹ് പക്ഷെ ടെസ്റ്റില്‍ വെറും 90 മിനുട്ടിനുള്ളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

2014ല്‍ ഓസ്‌ട്രേലിയക്കെതിരേ വെറും 56 പന്തില്‍ നിന്നാണ് പാക് താരം മൂന്നക്കം കണ്ടത്. ഈ പ്രകടന മികവിൽ പാകിസ്താന്‍ ഈ മത്സരം ജയിക്കുകയും ചെയ്തു.

  1. ആദം ഗില്‍ക്രിസ്റ്റ്

മുന്‍ ഓസീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ആദം ഗില്‍ക്രിസ്റ്റാണ് ഈ പട്ടികയിലെ അവസാനത്തെയാൾ . ഇംഗ്ലണ്ടിനെതിരേ വെറും 57 പന്തില്‍ സെഞ്ച്വറി നേടിയാണ് ഗില്‍ക്രിസ്റ്റ് ഈ നേട്ടത്തിലേക്കെത്തിയത്. തന്റെ കരിയറിൽ 96 ടെസ്റ്റില്‍ നിന്ന് 5570 റണ്‍സാണ് അദ്ദേഹം നേടിയത്.