മോദിയുമായി അടുത്ത സൗഹൃദം; ഇന്ത്യ പത്മവിഭൂഷൺ നൽകി ആദരിച്ച ഷിൻസോ ആബേ

single-img
8 July 2022

ഇന്ത്യയുമായും പ്രധാനമന്ത്രി മോദിയുമായും ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലർത്തിയ ലോക നേതാവാണ് ഇന്ന് വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ. ധാരാളം ഇന്ത്യാ സന്ദർശനം നടത്തിയ ആബേ ഇന്ത്യക്കാർക്കും കാലറി സുപരിചിതനാണ്.

പല പ്രതിസന്ധികളിലും അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യയെ പലവട്ടം പിന്തുണച്ചിട്ടുള്ളതും ആബേ തന്നെയാണ്. ഇന്ത്യ- ചൈന അതിർത്തി പ്രശ്നങ്ങളുടെ സാഹചര്യത്തിലും ആബെ ഇന്ത്യക്കൊപ്പം തന്നെയാണ് നിലകൊണ്ടത് എന്നതും ശ്രദ്ധേയമാണ്.

മാത്രമല്ല, വിവിധ വികസന- നിക്ഷേപ പദ്ധതികൾക്കായി ജപ്പാൻ ഇന്ത്യയ്ക്ക് ഏറ്റവുമധികം വായ്പ നൽകിയത് ആബെയുടെ കാലത്താണ്. ഇന്ത്യയുമായുള്ള വാണിജ്യ- വ്യാപാര- നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ച് ഷിൻസോ ആബെയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകിയും ആദരിച്ചിരുന്നു.

ലോകരാജ്യങ്ങളിൽ ഇപ്പോഴുള്ളതിൽ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന് വിശേഷിപ്പിക്കുന്ന ജപ്പാൻ ഏറ്റവുമധികം ഭരിച്ചതിന്റെ റെക്കോഡ് സ്വന്തമാക്കിയ പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. ജപ്പാൻ തുടർച്ചയായി 50 വർഷം ഭരിച്ച ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലൂടെ നേതാവായ ആബേ 2006 മുതൽ 2007 വരേയും പിന്നീട്, 2012 മുതൽ 2020 വരേയും പ്രധാനമന്ത്രിസ്ഥാനം വഹിച്ചിരുന്നു.