സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുത്രികളില്‍ രൂക്ഷമായ മരുന്നുക്ഷാമം

single-img
8 July 2022

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുത്രികളില്‍ രൂക്ഷമായ മരുന്നുക്ഷാമം.

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി സാധാരണമായ രോഗങ്ങളുടെ മരുന്നുകള്‍ക്കാണ് ലഭ്യത കുറവ്. കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കാന്‍ തുടങ്ങിയ കാരുണ്യ ഫാര്‍മസികളും കാലിയാണെന്ന് രോഗികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമയ ബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശ്വാസം മുട്ടലിന് മരുന്നു വാങ്ങാനെത്തിയതാണ് മുഹമ്മദ്. മുഹമ്മദിന് പിന്നാലെ ഒരുപാട് പേര്‍ ഫാര്‍മസിയില്‍ നിന്ന് നേരെ ഇറങ്ങി മാധ്യമങ്ങളുടെ മുമ്ബിലേയ്‌ക്കെത്തി. എല്ലാവര്‍ക്കും പറയാനുളളത് ഒന്നു തന്നെ. തൊട്ടടുത്ത കാരുണ്യ ഫാര്‍മസിക്കു മുമ്ബിലും അതേ അവസ്ഥ. മെഡിക്കല്‍ കോളജിലെത്തുന്ന പാവങ്ങളും സ്വകാര്യഫാര്‍മസികളില്‍ കൂടിയവിലയ്ക്ക് മരുന്നു വാങ്ങണം.

എന്നാല്‍, മെഡിക്കല്‍ കോളജിനു സമീപത്തെ കാരുണ്യ ഫാര്‍മസിയിലും മിക്ക മരുന്നുകളുമില്ല. മാര്‍ച്ചില്‍ തീര്‍ക്കേണ്ട ടെന്‍ഡര്‍ നടപടികള്‍ മേയിലാണ് പൂര്‍ത്തിയായത്. കരാര്‍ ഒപ്പിടലും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കലുമെല്ലാം വൈകിയതിനെ തുടര്‍ന്നാണ് മരുന്ന് ക്ഷാമം രൂക്ഷമായത്.