ആംനസ്റ്റി ഇന്ത്യക്ക് 51.72 കോടി രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

single-img
8 July 2022

അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ ഇന്ത്യാ ഘടകത്തിന് പിഴ ചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തുനിന്നും ഫണ്ട് സ്വീകരിക്കുന്നതിനുള്ള ഫെമ നിയമം ലംഘിച്ചതിനാണ് 51.72 കോടി രൂപ പിഴയായി അടയ്ക്കാൻ ആംനസ്റ്റി ഇന്ത്യക്ക് ഇഡി നിർദേശം നൽകിയത് .

സംഘടനയുടെ ഇന്ത്യയുടെ മുൻ സിഇഒ ആകർ പട്ടേലിന് 10 കോടി രൂപ പിഴയും ഇതോടൊപ്പം ചുമത്തിയിട്ടുണ്ട്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന ‘ഫെമ’ നിയമം ലംഘിച്ചാണ് സംഘടനയ്ക്ക് വിനയായത്.

വിദേശ രാജ്യങ്ങളിൽ നിന്നും ആംനസ്റ്റി 36 കോടി രൂപ സ്വീകരിച്ചത് ‘ഫെ’മ നിയമം ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ബ്രിട്ടൻ ആസ്ഥാനമായ ആനംസ്റ്റി ഇന്റർനാഷണൽ ഇന്ത്യൻ ഘടകമായ ആംനസ്റ്റി ഇന്ത്യക്ക് പണം കൈമാറിയതിലാണ് ഫെമ നിയമലംഘനം ഉള്ളതായി ഇഡി ആരോപിക്കുന്നത്. സമാന വിഷയത്തിൽ സിബിഐയും നേരത്തെ ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് എടുത്തതിനെ തുടർന്ന് 2020ൽ സംഘടന ഇന്ത്യയിലെ പ്രവ‍ർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു