ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍

single-img
7 July 2022
pune rape eyes gouged

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറന്‍മുള സ്വദേശിയായ വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാറിന് സമീപം വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.

ഈ ക്ഷേത്രത്തിലെ പൂജാ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പൊലീസിന് മുൻപിൽ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.