വിശ്വാസവോട്ടെടുപ്പിനിടെ മുങ്ങി; മഹാരാഷ്ട്രയിൽ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്

single-img
7 July 2022

മഹാരാഷ്ട്രയുടെ നിയമസഭയില്‍ ബിജെപി പിന്തുണയോടെ വിമത ശിവസേനാ നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിശ്വാസവോട്ടെടുപ്പു തേടുമ്പോള്‍ പങ്കെടുക്കാതെ മുങ്ങിയ 11 നിയമസഭാംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാനും വിജയ് വഡേത്തിവാറും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തില്ല. മാത്രമല്ല, കോണ്‍ഗ്രസിലെ ചിലര്‍ ഏകനാഥ് ഷിന്‍ഡെ നടത്തിയ അട്ടിമറിക്കു മുമ്പുള്ള എംഎല്‍സി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ക്രോസ് വോട്ട് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പുതിയ മന്ത്രിസഭാ കഴിഞ്ഞ ഞായറാഴ്ച സ്പീക്കര്‍ തിരഞ്ഞെടുപ്പു നടന്നപ്പോഴും ചിലര്‍ മുങ്ങിയിരുന്നു. ആ സമയം പ്രതിപക്ഷത്തിന് 107 വോട്ടുകള്‍ ലഭിച്ച., വോട്ടിംഗിനിടെ മുങ്ങിയ എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നോട്ടീസ് അയച്ചു, നോട്ടീസ് നല്‍കിയതിന് വിശദീകരണം കേട്ടതിനു ശേഷം ശക്തമായ നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷ.