പോലീസ് അന്വേഷണം തുടങ്ങിയതോടെ കാണാതായ ചന്ദന വിഗ്രഹങ്ങൾ സ്ട്രോങ് തിരിച്ചെത്തി

single-img
7 July 2022

ഓഫിസ് പരിസരവും തൊണ്ടി സൂക്ഷിക്കുന്ന മുറിയും,സ്ട്രോങ് റൂമും രണ്ടു മാസമായി അരിച്ചു പെറുക്കിയിട്ടും കിട്ടാത്ത ചന്ദന വിഗ്രഹങ്ങൾ പോലീസ് അന്വേഷണം തുടങ്ങിയതോടെ തിരിച്ചെത്തി. പരുത്തിപ്പള്ളി റേഞ്ച് ഓഫിസ് വളപ്പിൽ തൊണ്ടി മുതൽ സൂക്ഷിക്കുന്ന മുറിക്കു സമീപം കാർഡ ബോർഡ് പെട്ടിക്കുള്ളിൽനിന്നു വിഗ്രഹങ്ങൾ കാണപ്പെട്ടത്. 12 മണിയോടെയാണ് 9 ഗണപതി വിഗ്രഹങ്ങളും 1 ബുദ്ധ പ്രതിമയും ചന്ദന ചീളുകളും പെട്ടിയിൽ പൊതിഞ്ഞ നിലയിൽ ജീവനക്കാർ കണ്ടത്തിയതെന്നാണു വിശദീകരണം.

12 മണിയോടെയാണ് വിഗ്രഹങ്ങളും ബുദ്ധ പ്രതിമയും ചന്ദന ചീളുകളും സ്ട്രോങ് റൂമിനു സമീപത്തെ റാക്കിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന നിലയിലാണു കണ്ടെത്തിയെന്നാണ് റേഞ്ച് ഓഫിസർ ടി.എഫ്.ഷാജി ജോസ് പറഞ്ഞത്. കാഡ്ബോർഡ് പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു . ഡിഎഫ്ഒ പ്രദീപ് കുമാർ,കാട്ടാക്കട ഡിവൈഎസ്പി കെ.എസ്.പ്രശാന്ത് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് മഹസർ തയാറാക്കി വിഗ്രഹങ്ങൾ കസ്റ്റഡിയിലെടുത്തു. ഇവ കോടതിയിൽ ഹാജരാക്കും. ഡിഎഫ്ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് തുടർ നടപടി സ്വീകരിക്കും.

2020 മുതൽ കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും കാണാതിരുന്നവയാണ് ഈ വിഗ്രഹങ്ങൾ. തുടർന്നാണു കോടതി വനം മേധാവിക്കു കത്തു നൽകിയത്. പിന്നാലെ വനം വകുപ്പ് ആസ്ഥാനത്തെയും പരുത്തപ്പള്ളിയിലേയും സ്ട്രോങ് റൂമിൽ പരിശോധിച്ച ശേഷം കാണാനില്ലെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകി. തുടർന്നു പരുത്തിപള്ളി റേഞ്ച് ഓഫിസർ പൊലീസിൽ പരാതി നൽകി. തൊണ്ടി മുതൽ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് റേഞ്ച് ഓഫിസർ മാരായിരുന്ന ദിവ്യ എസ്.എസ്.റോസ്, ആർ.വിനോദ് എന്നിവരെ സസ്പെൻഡ് ചെയ്തു. ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിരിക്കെയാണ് ഇന്നലെ ഉച്ചയോടെ തൊണ്ടി മുതൽ റേഞ്ച് ഓഫിസ് പരിസരത്ത് പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്.