എ കെ ആന്റണിയുടെ മകൻ അജിത് പോള്‍ ആന്റണി രാഷ്ട്രീയത്തിൽ പ്രവേശിച്ചു

single-img
7 July 2022

കോൺഗ്രസിലെ കുടുംബ വാഴ്ചയ്ക്ക് അവസാനമില്ല എന്ന് വ്യക്തമാക്കി കേരളത്തിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകൻ അജിത് പോള്‍ ആന്റണി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ദേശീയ തലത്തിൽ രാഹുൽ – പ്രിയങ്ക ​ഗാന്ധി സേനയുടെ വൈസ് പ്രസിഡന്റായിട്ടാണ് അജിത് പോള്‍ ആന്റണി രാഷ്ട്രീയത്തിലേക്ക് കടന്നത്.

സംഘടനയുടെ തെക്കേ ഇന്ത്യയിലെ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്ന് രാഹുൽ പ്രിയങ്ക ​ഗാന്ധി സേന നേതാവ് ജ​ഗദീഷ് ശർമ്മ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു. ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ആന്റണി അവിടുത്തെ പ്രവർത്തനം മതിയാക്കി എകെ ആന്റണി കേരളത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയാണ് അജിത് പോൾ ആന്റണിയുടെ രാഷ്ട്രീയപ്രവേശനമെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ബിജെപി കോൺഗ്രസിലെ കുടുംബ വാഴ്ചക്കെതിരെ അനുദിനം പത്രസമ്മേളനങ്ങൾ നടത്തുമ്പോഴാണ് തങ്ങൾ ഇനിയും മാറാൻ തയ്യാറല്ല എന്ന നിലപാടുമായി കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നത് എന്ന് പാർട്ടിക്കുള്ളിൽ തന്നെ ആരോപണമുണ്ട്.