മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന; പി സി ജോര്‍ജ്ജിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും

single-img
2 July 2022

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ഗൂഢാലോചന കേസില്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഗൂഢാലോചന ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഈ കേസിൽ രണ്ടാം പ്രതിയാണ് പി സി ജോര്‍ജ്ജ്. സ്വപ്ന സുരേഷാണ് മറ്റൊരു പ്രതി. ഇരുവരും ചേർന്ന് സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പ്രത്യേക അേൈന്വഷണ സംഘം പി.സി ജോര്‍ജ്ജിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അന്വേഷണ സംഘത്തിന് സരിത എസ് നായര്‍ നല്‍കിയ രഹസ്യമൊഴി രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി സി ജോര്‍ജ്ജിനെ ചോദ്യം ചെയ്യുന്നത്. സമാനമായി സ്വപ്ന സുരേഷിനും നോട്ടീസ് നല്‍കിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല