ആക്രമണത്തിന് പിന്നിൽ കോൺഗ്രസിന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല: വി ഡി സതീശൻ
എകെജി സെന്ററിന് നേരായ ആക്രമത്തിൽ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ പ്രതിരോധത്തില്‍ നിന്ന് നിൽക്കുന്ന ഈ സമയത്തു വിഷയം തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമോ എന്നും, രാഹുൽ വരുന്ന സമയത്ത് കോൺഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ് എന്നും വി ഡി സതീശൻ പറഞ്ഞു.
പൊലീസ് അന്വേഷിച്ച് തീരുമാനിക്കുംമുമ്പ് കോണ്‍ഗ്രസിനെതിരായ ആക്ഷേപം ശരിയല്ല. കോണ്‍ഗ്രസെന്ന പ്രസ്താവന പോലും നേരത്തെ തയ്യാറാക്കിവച്ചതെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു
അതെ സമയം എകെജി സെന്ററിന് നേരായ ആക്രമണം ഇപിയുടെ തിരക്കഥയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എകെജി സെന്‍ററുമായി പരിചയമില്ലാത്തവര്‍ക്ക് ഇത്തരമൊരു അക്രമം നടത്താനാകില്ല. രാഹുലിന്റെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ശ്രമം.മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അടക്കമുള്ള ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം. എന്നാൽ സിപിഎമ്മിന് ഇതില്‍ അറിവുണ്ടെന്ന് താന്‍ പറയില്ലെന്നും സുധാകരന്‍ പറഞ്ഞു.