ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 79 എന്ന നിലവാരത്തിൽ എത്തി

single-img
30 June 2022

വിദേശ നാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 79 എന്ന നിലവാരത്തിൽ എത്തി. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരി വിറ്റഴിയുന്നതും, വിദേശവിപണികളിൽ ഡോളർ കരുത്താർജ്ജിക്കുന്നതും, അസംസ്കൃത എണ്ണവില ഉയരുന്നതുമാണ് ഇന്ത്യൻ കറൻസിക്ക് തിരിച്ചടിയായത്.

ബുധനാഴ്ച 79.86 രൂപയിൽ വ്യാപാരം തുടങ്ങിയ കറൻസി ഒരു അവസരത്തിൽ 79.05 വരെ എത്തിയിരുന്നു. ഒടുവിൽ ചൊവ്വാഴ്ചയേക്കാൾ 18 പൈസയുടെ നഷ്ടവുമായി 79.03 അവസാനിക്കുകയായിരുന്നു. ചൊവ്വാഴ്ച മാത്രം 48 പൈസ ഇടിഞ്ഞു. 6 വ്യാപാര ദിനങ്ങളിലായി റെക്കോർഡ് തകർച്ചയാണ് ഇന്ത്യൻ കറൻസി നേരിടുന്നത്.

ഏതാനും പൈസകൾ കൂടി ഇടിഞ്ഞാൽ രൂപയുടെ ഡോളർ മൂല്യം 80 രൂപ നിലവാരത്തിൽ എത്തും