ഇംഗ്ലണ്ടിൽ 5 ടെസ്റ്റുകളുടെ പരമ്പര ജയം; ചരിത്രം തിരുത്താന്‍ ഇന്ത്യ 

single-img
30 June 2022

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന ടെസ്റ്റിനായി എഡ്ജ്ബാസ്റ്റണിൽ ഇറങ്ങുമ്പോൾ 90 വർഷം പഴക്കമുള്ള ചരിത്രം മാറ്റിയെഴുതുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 90 വർഷത്തെ ചരിത്രത്തിൽ ഇന്ത്യ ഇതുവരെ ഇംഗ്ലീഷ് മണ്ണിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പര നേടിയിട്ടില്ല.

നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. എഡ്ജ്ബാസ്റ്റണിലെ ഒരു ജയമോ സമനിലയോ കൊണ്ട് ഇന്ത്യയ്ക്ക് ചരിത്രം തിരുത്തിയെഴുതാൻ കഴിയും. 1932ലാണ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ട് പര്യടനം നടത്തിയത്. എന്നാൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇതുവരെ അവർക്ക് നേടാനായിട്ടില്ല. 2007ൽ രാഹുൽ ദ്രാവിഡിന്റെ നായകത്വത്തിൽ ഇന്ത്യ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 1-0ന് സ്വന്തമാക്കിയിരുന്നു.