വിമാന യാത്രാ നിരക്ക് വർധനക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി

single-img
29 June 2022

അന്യായമായ വിമാന യാത്രാ നിരക്ക് വർധനക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാക്കൂലി 300 മുതൽ 600 ശതമാനം വരെ കൂട്ടിയെന്നും വിഷയത്തിൽ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു

കൊവിഡിന് ശേഷം വിമാന കമ്പനികൾ പൂർണതോതിൽ സർവീസ് നടത്തുന്നില്ല. വിമാന ഇന്ധനത്തിന്റെ വിലയും കുതിച്ചുയരുന്നു. ഇതുമൂലമാണ് അമിതമായ യാത്രാക്കൂലി വർധനയ്ക്ക് കാരണമെന്നും നിരക്ക് വർധന ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത് എന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

വിമാനയാത്രക്കൂലി ന്യായമായ നിലയിലാകണം. വിമാന യാത്രക്കൂലി നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാകണമെന്നും ജോൺ ബ്രിട്ടാസ് എംപി വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടു.