ബാഗ് മറന്നു വെച്ചു എന്ന് ശിവശങ്കരന്റെ മൊഴി; മറന്നില്ല എന്ന് മുഖ്യമന്ത്രി. ബാഗിൽ അടിമുടി ദുരൂഹത

single-img
28 June 2022

ബാഗേജ് വിഷയത്തിൽ ശിവശങ്കരൻ കസ്റ്റംസിനു നൽകിയ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനവേളയിൽ അതിഥികൾക്ക് നൽകാനുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗ് കോൺസുലേറ്റ് ജനറലിന്റെ സഹായത്തോടെ പിന്നീട് എത്തിക്കുകയായിരുന്നു എന്ന് ശിവശങ്കരൻ. ശിവശങ്കരൻ കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനവേളയിൽ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകാനായി ആറന്മുള കണ്ണാടി ഉൾപ്പടെയുക്ക ഉപഹാരങ്ങൾ അടങ്ങിയ മൂന്നോ നാലോ ബാഗുകൾ തയ്യാറാക്കിയിരുന്നു. ഇതിൽ ഒന്ന് മാത്രമാണ് തയ്യാറായി കിട്ടിയത്. ബാക്കി ഉള്ള ബാഗുകൾ കോൺസുലേറ്റ് ജനറലിന്റെ സഹായത്തോടെ പിന്നീട് എത്തിക്കുകയായിരുന്നു. ആരുടെ നിർദ്ദേശ പ്രകാരം ആണ് ഈ ബാഗുകൾ എത്തിച്ചത് എന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് കൂട്ടായ തീരുമാനം എന്നാണ് ശിവശങ്കരൻ മറുപടി നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇത് 164 സ്റ്റെമെന്റ്റ് ആയി സ്വപ്ന സുരേഷ് കോടതിക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ നിയസഭയി മുഖ്യമന്ത്രി നൽകിയ മറുപടിയിൽ അത്തരത്തിൽ ഒരു ബാഗും തൻ മറന്നു വെച്ചില്ല എന്നാണ് മറുപടി നൽകിയത്.