കേരള ബ്ലാസ്റ്റേഴ്സ് ബ്രിട്ടണിലേക്ക്; നെക്സ്റ്റ് ജെൻ കപ്പ് ജൂലൈയിൽ

single-img
28 June 2022

ജൂലൈ 26ന് ബ്രിട്ടനിൽ നെക്സ്റ്റ് ജെൻ കപ്പ് ആരംഭിക്കുന്നു. ഐഎസ്എൽ റിസേർവ്സ് ടീമുകൾ പങ്കെടുത്ത ഡെവലപ്മെന്റ് ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ബെംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും ടൂർണമെന്റിൽ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ജൂലൈ 22ന് യുകെയിലേക്ക് യാത്ര തിരിക്കും.

റിസർവ് ടീമിനൊപ്പം കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീമിലെ ചില കളിക്കാരെയും യുകെയിലേക്ക് അയയ്ക്കുമെന്നാണ് സൂചന. നെക്സ്റ്റ് ജെൻ കപ്പ് അണ്ടർ 21 ടൂർണമെന്റാണെങ്കിലും 21 വയസിന് മുകളിലുള്ള രണ്ട് കളിക്കാരെയും 23 വയസ്സിനു താഴെയുള്ളവരെയും ടീമിൽ ഉൾപ്പെടുത്താം. അതിനാൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ടീമിലെ ചില കളിക്കാരെയും ടൂർണമെൻറിലേക്ക് അയയ്ക്കും.

ഐഎസ്എല്ലും പ്രീമിയർ ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് നടക്കുക. 2020 ൽ മുംബൈയിലാണ് നെക്സ്റ്റ് ജെൻ കപ്പ് നടന്നത്. പ്രീമിയർ ലീഗ് ക്ലബുകളുടെ റിസർവ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.