സംസ്ഥാനത്തു വീ​ണ്ടും കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് 15 മ​ര​ണം

single-img
28 June 2022

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന് മാത്രം 4459 പേർക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ച​ത് എ​റ​ണാ​കു​ള​ത്താ​ണ്. 1,161 കേ​സു​ക​ളാ​ണ് എ​റ​ണാ​കു​ള​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ജി​ല്ല​യി​ല്‍ മൂ​ന്ന് മ​ര​ണ​വും റിപ്പോർട്ട് ചെയ്തു. കോ​ഴി​ക്കോ​ട് അ​ഞ്ചും എ​ണ​റാ​കു​ള​ത്ത് മൂ​ന്നും, തി​രു​വ​ന​ന്ത​പു​ര​ത്തും ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തും ര​ണ്ട് വീ​ത​വും ആ​ല​പ്പു​ഴ​യി​ല്‍ ഒ​ന്നും മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.