വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

single-img
27 June 2022

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച ഫോൺ സംഭാഷണം പുറത്ത്. അതിജീവിതയുടെ അടുത്ത ബന്ധുവുമായി വിജയ് ബാബു നടത്തിയ ഫോണ് സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.

പരാതി പുറത്തുവന്നാൽ താൻ മരിക്കുമെന്നും പൊലീസുകാർ അത് ആഘോഷിക്കുമെന്നും സംഭാഷണത്തിൽ വിജയ് ബാബു പറയുന്നു. ഘോഷിക്കുമെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നു.