തൃശൂരിൽ ചെങ്കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി; പിന്നിൽ കോൺഗ്രസെന്ന് സിപിഎം

single-img
25 June 2022

തൃശൂരിൽ സിപിഎം സ്ഥാപിച്ചിരുന്ന കൊടിക്കാലുകളും ബോർഡുകളും തകർത്ത നിലയിൽ കണ്ടെത്തി . പാർട്ടിയുടെ കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടിയിരിക്കുകയാണ്. സിപിഎമ്മിന്റെ വിൽവട്ടം ലോക്കൽ കമ്മിറ്റി പരിധിയിൽ ചേറൂർ വിമല കോളേജിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കൊടിക്കാലുകളും ബോർഡുകാലുമാണ് നശിപ്പിക്കപ്പെട്ടത്.

ചെങ്കൊടിയുടെ മുകളിൽ കരിങ്കൊടി കെട്ടിയ നിലയിലുമാണ്. കുറ്റുമുക്ക് മനവഴി ബ്രാഞ്ചിലെ കൊടിക്കാലും തകർത്തിട്ടുണ്ട്. കോൺഗ്രസ് ആണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ് എഫ് ഐ പ്രവർത്തകരാൽ ആക്രമിക്കപ്പെട്ട പിന്നാലെ വ്യാപക പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്നത്.