ഇന്ന് സീതി ഹാജി ദിനം ആയിരുന്നോ; പികെ ബഷീറിനോട് ചോദ്യവുമായി എംഎം മണി

single-img
23 June 2022

നിറത്തിന്റെ പേരില്‍ എം.എം മണിയുടെ ‘കണ്ണും മോറും’ കറുപ്പല്ലേ എന്ന് പറഞ്ഞ മുസ്‌ലിം ലീഗ് എംഎല്‍എ പികെ ബഷീറിന്റെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി എംഎം. മണി രംഗത്തെത്തി. ‘ഇന്ന് സീതി ഹാജി ദിനം ആയിരുന്നോ?,എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎം മണി പ്രതികരിച്ചത്. ഏറനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎയായ പികെ ബഷീര്‍ മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവായിരുന്ന അന്തരിച്ച പി സീതി ഹാജിയുടെ മകനാണ്.

അതേസമയം തന്നെ പി.കെ. ബഷീറിന്റെ പരാമര്‍ശം വിവരക്കേടാണെന്ന് മറ്റൊരു വീഡിയോയിലൂടെ എം.എം. മണി പറഞ്ഞിരുന്നു. എം എം മണിയുടെ വാക്കുകൾ ഇങ്ങിനെ: ‘അയാള്‍ മുസ്‌ലിം ലീഗല്ലേ? ലീഗിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ താനുമായി ഏറ്റുമുട്ടിയതാണ്.

ആ സമയം ഞാന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണ്. അയാള്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോള്‍ മറുപടിയില്ല. സമൂഹമാധ്യമങ്ങളില്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണ്. അത് അങ്ങനെ നടക്കട്ടെ,’