ജനാധിപത്യം അട്ടിമറിക്കാന്‍ ബിജെപി അധികാരദുര്‍വിനിയോഗം നടത്തുന്നതിനെതിരായി പ്രതിഷേധിക്കുക; ആഹ്വാനവുമായി സിപിഎം

single-img
23 June 2022

രാജ്യത്തെ പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി അധികാരശക്തി ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു .

മഹാരാഷ്ട്രയിലെ ഭരണം അട്ടിമറിക്കാൻ ശിവസേന എംഎല്‍എമാരെ ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലേയ്ക്കും അസമിലേയ്ക്കും കടത്തിക്കൊണ്ടുപോയത് അപലപനീയമാണ്. രണ്ട് സംസ്ഥാനത്തെയും അധികാരസംവിധാനം ഉപയോഗിച്ചാണ് ബിജെപി ഇത് ചെയ്തതെന്നും സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായി കേന്ദ്ര ഏജന്‍സികളെയും ഉപയോഗിക്കുന്നു. ജനാധിപത്യം അട്ടിമറിക്കാന്‍ അധികാരദുര്‍വിനിയോഗം നടത്തുന്നതിനെതിരായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും ആഹ്വാനം ചെയ്യുന്നതായും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.