കേരളത്തില്‍ കെ സുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും; വ്യാജപ്രചരണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി

single-img
21 June 2022

ഒരിക്കൽ കൂടി രാജ്യസഭാംഗമായി പരിഗണിക്കാത്തതില്‍ സുരേഷ് ഗോപിക്ക് ദേഷ്യമുണ്ടെന്നും ബിജെപി പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ച പിന്നാലെ സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരായ വ്യാജപ്രചരണത്തെ രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

വ്യാജ വാർത്തകൾ ഉണ്ടാക്കുന്നത് മഞ്ഞ മാധ്യമങ്ങളുടെ പ്രചരണമാണിതെന്നും സംസ്ഥാന ബിജെപിയുടെ പ്രസ്താവനയില്‍ പറയുന്നു. മലയാള സിനിമയിലെ മഹാനടനും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ് ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഐ.എം-ജിഹാദി ഫ്രാക്ഷന്‍ പ്രകാരം ചില മഞ്ഞ മാധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികള്‍ അസത്യ പ്രചരണം നടത്തുന്നത്.- പ്രസ്താവനയിൽ പറയുന്നു.

ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ഭാരതീയ ജനതാ പാര്‍ട്ടി നിയമനടപടികള്‍ സ്വീകരിക്കും. നേരത്തെ രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ് ഗോപി ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ കക്ഷി-രാഷ്ട്രീയ ഭേദമന്യേ മലയാളികള്‍ അംഗീകരിച്ചിട്ടുള്ളതാണ്. കേരളത്തിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന രീതിയിൽ പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി ചില കോണുകളില്‍ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജല്‍പനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.