ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ കൃത്യമായ പരിഹാരങ്ങൾ നൽകില്ല; അഗ്നിപഥിനെതിരെ മക്കൾ നീതി മയ്യം

single-img
20 June 2022

ഇന്ത്യൻ സൈന്യത്തിലെ കരാർ നിയമന പദ്ധതിയായ അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണം എന്ന ആവശ്യവുമായി കമൽഹാസന്റെ രാഷ്ട്രീയ കക്ഷിയായ മക്കൾ നീതി മയ്യം. അഗ്നിപഥ് എന്നത് തീർത്തും തെറ്റായ ആശയമാണ് എന്ന് മക്കൾ നീതി മയ്യം അറിയിച്ചു. ഇന്ത്യയിലെ ഉദ്യോഗസ്ഥരെ വഞ്ചിക്കുന്നതാണ് പദ്ധതി എന്നും കക്ഷി പ്രസ്താവനയിൽ പറഞ്ഞു.

‘ഇതിനോടാട്ടം അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം എതിർപ്പും കലാപങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷാ സേനയെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് പുതിയ റിക്രൂട്ട്‌മെന്റുകളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുക മാത്രമല്ല, നിലവിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ നിരാശയുണ്ടാക്കുകയും ചെയ്യും’, കക്ഷി വ്യക്തമാക്കി.

രാജ്യത്തിന്റെ നാവികസേനയിലും വ്യോമസേനയിലും കരസേനയിലും കരാർ അടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത് രാജ്യത്തെ സേവിക്കണമെന്ന തങ്ങളുടെ സ്വപ്നം ഇല്ലാതാക്കുമെന്ന് യുവാക്കൾ ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്. ബിഹാർ, യുപി, മധ്യപ്രദേശ്, ഹരിയാന, തെലങ്കാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ ആരംഭിച്ച കലാപം തമിഴ്‌നാട്ടിലേക്കും വ്യാപിക്കാൻ തുടങ്ങി.

പദ്ധതി പ്രകാരം നാല് വർഷത്തിന് ശേഷം തൊഴിൽ ഉറപ്പ് ലഭിക്കില്ല, കരാർ കാലാവധി കഴിഞ്ഞാൽ പെൻഷൻ ലഭിക്കില്ല തുടങ്ങിയ ആശങ്കകളെ ആർക്കും നിസ്സാരവത്കരിക്കാനാകില്ല’, പ്രസ്താവനയിൽ പറയുന്നു. തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിൽ നൽകുകയെന്നത് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെങ്കിലും ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ കൃത്യമായ പരിഹാരങ്ങളൊന്നും നൽകില്ലെന്നും പാർട്ടിയുടെ പ്രസ്താവനയിൽ പറയുന്നു.