ഗോള്‍ഡനും ഗ്രീനും; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹണി റോസ്

single-img
19 June 2022

മലയാള സിനിമയിൽ 2017 ല്‍ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രത്തിലാണ് മലയാളികളുടെ പ്രിയതാരം ഹണി റോസ് അവസാനമായി അഭിനയിച്ചത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ ഈ രീതിയിൽ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയും ഗ്രീന്‍ നിറത്തിലുള്ള ബ്ലൗസുമാണ് ഇതിൽ ഹണി ധരിച്ചിരിക്കുന്നത്. സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍ നായകനാകുന്ന മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. ഇതോടൊപ്പം തന്നെ തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും തമിഴില്‍ പട്ടാംപൂച്ചി എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

https://www.instagram.com/p/Ce8rhNPjG7x/?hl=en