ഖത്തർ ലോകകപ്പ് ഫുട്ബോൾ; ഔദ്യോഗിക പോസ്റ്ററുകള്‍ പുറത്തിറക്കി

single-img
16 June 2022

ഖത്തർ ലോകകപ്പ് ഫുട്ബോളിന്‍റെ ഔദ്യോഗിക പോസ്റ്ററുകള്‍ ഇന്ന് പുറത്തിറക്കി. പ്രമുഖ ഖത്തരി ആർട്ടിസ്‌റ്റ് ബുതയ്‌ന അല്‍ മുഫ്‌തയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. അറബ് വംശ പൈതൃകവും ഖത്തറിന്‍റെ ഫുട്‌ബോൾ സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതാണ് പോസ്റ്ററുകള്‍.

നേരത്തെ ലോകകപ്പ് വേദികളും ഭാഗ്യചിഹ്നവുമെല്ലാം ഒരുക്കിയത് പോലെ അറബ് സംസ്‌കാരമാണ് ഔദ്യോഗിക പോസ്റ്ററുകളുടെയും മുഖമുദ്ര. ഇന്ന് ഹമദ് അന്താരാഷ്‌ട്ര ‌വിമാനത്താവളത്തില്‍ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു പ്രകാശനം.

അറബ് രീതിയിൽ പരമ്പരാഗത ശിരോവസ്‌ത്രം ആവേശത്താല്‍ മുകളിലേക്ക് ഉയര്‍ത്തുന്നതാണ് പ്രധാന പോസ്റ്റര്‍.ലോകകപ്പ് ആവേശത്തിനൊപ്പം ലോകത്തിന് അറബ് സംസ്‌കാരവും പാരമ്പര്യവും ആതിഥ്യ മര്യാദകളും പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് ഖത്തറിന്‍റെ പ്രവര്‍ത്തനങ്ങള്‍.