ജ്യോത്സ്യന്മാരെ ഉൾപ്പെടെ സമീപിച്ചു; പുതിയ ദേശീയ പാർട്ടിക്ക് പേര് കണ്ടെത്താൻ കഴിയാതെ കെ ചന്ദ്രശേഖര റാവു

single-img
16 June 2022

പുതിയതായി രൂപീകരിച്ച ദേശീയ പാർട്ടിക്ക് പേര് കണ്ടെത്താൻ ശ്രമം തുടരുകയാണ് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു. ചില കോണുകളിൽ നിന്നായി ഭാരത് രാഷ്ട്ര സമിതി, നവ ഭാരത് പാർട്ടി എന്നിങ്ങനെ ചില പേരുകൾ ഉയരുന്നുണ്ടെങ്കിലും തൻ്റെ ദേശീയ പാർട്ടിക്ക് യോജിച്ച പേര് കണ്ടത്താൻ ഇതുവരെ കെ സി ആറിന് സാധിച്ചിട്ടില്ല. മികച്ച ഒരു പേര് കണ്ടെത്താൻ ജ്യോത്സ്യന്മാരെ അടക്കം കെ സി ആർ സമീപിച്ചിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.

ദേശീയ പാർട്ടി എന്ന പ്രതിച്ഛായ ലഭിക്കാനായി വിവിധ പേരുകൾ കെ ചന്ദ്രശേഖര റാവു പരിഗണിക്കുന്നുണ്ട്. അതേസമയം, പാർട്ടിക്ക് ഏത് പേര് നൽകണമെന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ടിആർഎസിൻ്റെ സംസ്ഥാന എക്സിക്യൂട്ടിവ് മീറ്റിങ്ങുംനീട്ടി വയ്ക്കാനാണ് സാധ്യത.

ജൂൺ 19 നായിരുന്നു എക്സിക്യൂട്ടിവ് മീറ്റിങ് നടത്താൻ കെ സി ആർ തീരുമാനിച്ചിരുന്നത്. പാർട്ടിക്ക് അനുയോജ്യമായ ഒരു പേര് കണ്ടെത്തിയ ശേഷം സംസ്ഥാന എക്സിക്യൂട്ടിവ് മീറ്റിങ് വിളിച്ചു ചേർത്ത് ടിആർഎസിനെ ദേശീയ പാർട്ടിയിൽ ലയിപ്പിക്കാനുള്ള പ്രമേയം പാസാക്കാനായിരുന്നു തീരുമാനം.