കോവിഡ് ബാധ; സോണിയ ഡൽഹിയിലെ ആശുപത്രിയിൽ; നില തൃപ്തികരമെങ്കിലും നിരീക്ഷണത്തിൽ തുടരും

single-img
12 June 2022

കൊവിഡ് വൈറസ് ബാധിതയായി നിരീക്ഷണത്തിൽ കഴിയുന്ന കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കൂടുതൽ ചികിത്സകൾക്കായി ഇന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് അനുബന്ധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ്ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം സോണിയ ഗാന്ധിയുടെ നില തൃപ്തികരമാണെന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയ്ക്കൊപ്പം ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനയുണ്ടെന്നും അവര്‍ അതിവേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നതായും മഹിളാ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

സോണിയ ഗാന്ധി നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുര്‍ജേവാലായും ഔദ്യോഗികമായി അറിയിച്ചു. കോൺഗ്രസ് പ്രവര്‍ത്തകരുടെ ആശംസകൾക്കും പ്രാ‍ര്‍ഥനകൾക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ എഴുതി