രാജ്യസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനിൽ മൂന്ന് സീറ്റുകളിൽ ജയവുമായി കോൺഗ്രസ്; ഒന്നിൽ ബിജെപി

single-img
10 June 2022

ഒഴിവുവന്ന രാജ്യസഭയിലെ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺ​ഗ്രസിന് മൂന്ന് സീറ്റുകളിൽ ജയം. ബിജെപി ഇവിടെ ഒരു സീറ്റിലും ജയിച്ചു. കോൺ​ഗ്രസിന്റെ മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവര്‍ വിജയികളായി . അതേസമയം, ഘനശ്യാം തിവാരിയാണ് ബിജെപിയുടെ എംപി

എന്നാൽ ഇരു മുന്നണികൾക്കും ഭീഷണിയാകുമെന്ന അവകാശ വാദത്തോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി ​ഗ്രൂപ്പ് മാധ്യമ മുതലാളി സുഭാഷ് ചന്ദ്ര ദയനീയമായി പരാജയപ്പെട്ടു. ബിജെപിയുടെ കൂടി അറിവോടെയാണ് സുഭാഷ് ചന്ദ്ര മത്സരത്തിനിറങ്ങിയത്. ആകെ നാല് രാജ്യസഭ സീറ്റുകളിലേക്കാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടന്നത്.

എങ്ങിനെയും സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാനായി ബിജെപി ശ്രമിച്ചെങ്കിലും ബിജെപിയുടെ മുന്നൊരുക്കങ്ങളെ മറികടന്നുകൊണ്ടാണ് രാജസ്ഥാനിൽ കോൺ​ഗ്രസ് വലിയ വിജയം നേടിയത്. തെരഞ്ഞെടുപ്പിന് മുൻപ് കുതിരക്കച്ചവടം ഭയന്ന് എംഎൽ‍എമാരെ കോൺ​ഗ്രസ് റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു.