നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണം; രാജ്യവ്യാപകമായി പ്രതിഷേധം

single-img
10 June 2022

ബിജെപി മുൻ ദേശീയ വക്താക്കൾ നടത്തിയ പ്രവാചക നിന്ദക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തം. നൂപുർ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിശ്വാസികള്‍ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങി.

രാജ്യ തലസ്ഥാനമായ ഡൽഹി , കൊല്‍ക്കത്ത, പ്രയാഗ്‌രാജ് എന്നിവടങ്ങളിലെല്ലാം പരാമര്‍ശത്തെച്ചൊല്ലി വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അതേസമയം, ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് റാഞ്ചി പോലീസ് നഗരത്തിലെ മെയിന്‍ റോഡ് ഏരിയയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇവിടെ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തി വീശിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 300-ലധികം ആളുകള്‍ നമാസ് സമയത്ത് പോസ്റ്ററുകള്‍ പതിച്ചു. യുപിയിലെ സഹന്‍പൂര്‍, മൊറാദാബാദ്, എന്നിവിടങ്ങളിലും ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധങ്ങൾ നടന്നു