ഗൂഢാലോചന, കലാപ ശ്രമം; കെടി ജലീലിന്റെ പരാതിയിൽ സ്വപ്‌ന സുരേഷിനെതിരെ കേസെടുക്കും

single-img
8 June 2022

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ ഉരുത്തിരിഞ്ഞ സാഹചര്യങ്ങൾക്കെതിരെ മുൻ മന്ത്രി കെടി ജലീല്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കും. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാമെന്ന് തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പൊലീസിന് നിയമോപദേശം ലഭിച്ചു.

സ്വപ്നക്കെതിരെ പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് ജലീലിന്റെ പരാതിയിലുള്ളത്. തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തി. അതിന് പിന്നില്‍ സ്വപ്നയും പിസി ജോര്‍ജും ഉള്‍പ്പെടെയുള്ളവരുടെ ഗൂഡാലോചനയുണ്ട്. ഇതിലൂടെ വഴി നാട്ടില്‍ കലാപം സൃഷ്ടിക്കുന്നു എന്നുമാണ് പരാതിയിലുള്ളത്.

ജലീലിന്റെ പരാതിയിൽ സ്വപ്നക്കൊപ്പം പിസി ജോര്‍ജും പ്രതിചേര്‍ക്കാപ്പെടാമെന്നാണ് സൂചന. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിലാണ് പരാതി നല്‍കിയതെന്ന് ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.