നാടും ജനങ്ങളും ഒപ്പം നിന്നതിന്റെ പുരോഗതിയാണ് സര്‍ക്കാരിന് നേടിയെടുക്കാനായത്: മുഖ്യമന്ത്രി

single-img
2 June 2022

സംസ്ഥാനത്തിന്റെ സമഗ്രവികസനം നടപ്പാക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ വലതുപക്ഷ അജണ്ടക്ക് ബദലാണെന്ന് നമുക്ക് തെളിയിക്കാന്‍ കഴിഞ്ഞു. അഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഭാഗമായുള്ള ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള നിലപാടെടുക്കാന്‍ നമുക്ക് കഴിഞ്ഞതായും സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവേ പറഞ്ഞു.

ഇതുവരെയുള്ള യാത്രയിൽ പല പ്രതിബന്ധങ്ങളെയും അതിജീവിച്ച് വികസനങ്ങൾ ഒരു പരിധിവരെ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം തന്നെ വിവിധ പ്രതിസന്ധികളെ അതിജീവിച്ച കേരളത്തിലെ ജനങ്ങളുടെ ഉയുര്‍ത്തെഴുന്നേല്‍പ്പ് ലോകം അത്ഭുതത്തോടെയാണ് നോക്കിനിന്നത്. ഈ നാടും ജനങ്ങളും ഒപ്പം നിന്നതിന്റെ പുരോഗതിയാണ് സര്‍ക്കാരിന് നേടിയെടുക്കാന് കഴിഞ്ഞതെന്നും മുഖ്യന്ത്രി പറഞ്ഞു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതിനെല്ലാം വ്യത്യസ്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നത്. നമ്മുടെ പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു..