ഇന്ത്യയുടെ സമ്പന്നമായ സംസ്ക്കാരം; അക്ഷയ് കുമാർ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജി’ന് നികുതി ഒഴിവാക്കി യോഗി സർക്കാർ

single-img
2 June 2022

12-ാം നൂറ്റാണ്ടിലെ രാജാവായ പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥ പറയുന്ന ബോളിവുഡ് അക്ഷയ് കുമാർ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജി’ന് നികുതി ഒഴിവാക്കി യുപിയിലെ യോഗി സർക്കാർ. സംസ്ഥാനത്തെ സാധാരണക്കാരിലേക്കും സിനിമ എത്തിക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഈ മാസം മൂന്നിനാണ്‌ ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവർക്കായി ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിംഗ് നടത്തിയിരുന്നു. പിന്നാലെ യോഗി ആദിത്യനാഥും ചിത്രം കണ്ടു. ഇതിനെ തുടർന്നാണ് സംസ്ഥാനത്ത് നികുതി രഹിതമായി ചിത്രം പ്രദർശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചത്.

സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ ചിത്രത്തിന് പ്രത്യേക പ്രദർശനം നടത്തിയിരുന്നു. നായിക മാനുഷി ചില്ലാറും അക്ഷയ് കുമാറും ചേർന്നാണ് പ്രദർശനം നടത്തിയത്. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരമാണ് ചിത്രം ഉയർത്തിക്കാട്ടുന്നതെന്ന് പറഞ്ഞ യോഗി ആദിത്യനാഥ് സംവിധായകനേയും അഭിനേതാക്കളേയും അഭിനന്ദിക്കുകയും ചെയ്തു