കള്ളവോട്ട് നടന്നെങ്കിലും യുഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ല; ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണ്: ഉമാ തോമസ്

single-img
1 June 2022

ഉപതെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് . ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണ്. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ല. കള്ളവോട്ട് നടന്നെങ്കിലും യുഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്നും ഉമ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും ഉമ തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ ബിജെപി കരുത്ത് കാട്ടുമെന്നാണ് എൻഡിഎ സ്ഥാനാർത്ഥി എ എന്‍ രാധാകൃഷ്ണന്‍റെ അവകാശവാദം. ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം ആയിരിക്കും. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞു. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വോട്ട് ബിജെപിക്ക് കിട്ടിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.