ഖത്തർ രാജകുമാരന്റെ മുൻ ഭാര്യ കാസിയ ഗല്ലാനിയെ മരിച്ച നിലയിൽ കണ്ടെത്തി

single-img
1 June 2022

ഖത്തർ രാജകുമാരന്റെ മുൻ ഭാര്യയായ കാസിയ ഗല്ലാനിയെ മരിച്ച നിലയിൽ കണ്ടെത്തി. സ്പാനിഷ് തീരദേശ നഗരമായ മാർബെല്ലയിലെ വീട്ടിലാണ് 45 വയസുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അബ്ദുൽ അസീസ് ബിൻ ഖലീഫ അൽതാനിയുടെ മുൻ ഭാര്യ കാസിയ ഗല്ലാനിയോ പേളിഷ് വംശജയാണ്.

ഇവർ അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് ജനിച്ചത്. 2004ൽ ഖത്തർ അമീറിന്റെ അമ്മാവൻ അബ്ദുൽ അസീസ് ബിൻ ഖലീഫ അൽതാനിയെ വിവാഹം കഴിച്ചു. ഈ സമയം കാസിയ ഗലാനിയോയേക്കാൾ 28 വയസ്സ് കൂടുതലായിരുന്നു അൽതാനിക്ക്. 1990-കളിൽ ഖത്തറിലെ മന്ത്രിമാരുടെ ചുമതലകളിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം പാരീസിലായിരുന്നു താമസം.

വിവാഹത്തോടെ ഗല്ലാനിയോ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയായി, ഏതാനും വർഷങ്ങളായി യൂറോപ്യൻ ജെറ്റ്-സെറ്റുകളിൽ സന്തോഷകരമായ ദാമ്പത്യജീവിതം ആസ്വദിച്ച ശേഷം ഇവർ വിവാഹമോചനം നേടി.

പിന്നീട് 2022 മെയ് 29-ന് ആണ് കാസിയ ഗല്ലാനിയോയുടെ മരണം ഉണ്ടായത്. ഫ്രാൻസിൽ നിന്നുള്ള പത്രമായ ലെ പാരിസിയൻ ആണ് അവരുടെ മരണവാർത്ത റിപ്പോർട്ട് ചെയ്തത്. സ്പാനിഷ് നാഷണൽ പോലീസ് ഗലാനിയോയുടെ വീട്ടിൽ അക്രമത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല.