ഉമാ തോമസിന്റെ അയല്‍പക്കത്ത് വരാന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയില്ല: എകെ ആന്റണി

single-img
29 May 2022

ഒരു താരതമ്യം നടത്തിയാൽ ഉമാ തോമസിന്റെ അയല്‍പക്കത്ത് വരാന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. അന്തസ്സുള്ള, സംസ്‌ക്കാരമുള്ള, കൂലിനയായ മഹാരാജാസ് കോളേജിന്റെ പ്രോഡക്ടായ ഉമ സഹനത്തിന്റെ പ്രതീകമാണെന്നും ആന്റണി കൂട്ടിച്ചേർത്തു.

ഭര്‍ത്താവ് മരിച്ചപ്പോള്‍ ഭാര്യക്ക് കൊടുത്ത സീറ്റല്ല ഉമയുടേതെന്നും വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ പടപൊരുതിയ പോരാളി ആണ് ഉമ തോമസ്. ഇന്നുവരെയുള്ള ഉമയുടെ വാക്കും പെരുമാറ്റവും നോട്ടവും എത്രമാത്രം കുലീനമാണെന്നും എകെ ആന്റണി ചോദിക്കുന്നു.

ജീവിതത്തിൽ പി ടി തോമസിനോടൊപ്പം ഉമ ഇറങ്ങി പുറപ്പെടുമ്പോള്‍ അദ്ദേഹം കേരളം മുഴുവന്‍ അറിയപ്പെടുന്ന നേതാവാണെങ്കിലും ജീവിക്കാന്‍ വരുമാനമൊന്നുമില്ലായിരുന്നുവെന്നും ആന്റണി ഓർമ്മപ്പെടുത്തി. ആദ്യ കാലഘട്ടങ്ങളിൽ കുടുംബം പോറ്റിയത് ഉമ തോമസ് ജോലി ചെയ്താണ്. അങ്ങനെ കഷ്ടപ്പെട്ട് പണിയെടുത്ത് സഹനം സഹിച്ച് വന്ന ആളാണ് ഉമ. താൻ ഉൾപ്പെടെയുള്ള ഒരുപിടി നേതാക്കള്‍ മഹാരാജാസ് കോളേജിന്റെ പ്രൊഡക്ടാണ്. ആ കാര്യത്തിൽ വലിയ അഭിമാനമുണ്ടെന്നും ആന്റണി അഭിപ്രായപ്പെട്ടു.