കെഎസ്ആര്‍ടിസി ജൻ‍റം ലോഫ്ലോർ എസി ബസുകൾ പൊളിക്കാൻ തീരുമാനം

single-img
19 May 2022

കേരളാ ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കാലപ്പഴക്കം ചെന്ന കെഎസ്ആര്‍ടിസി ജൻ‍റം ലോഫ്ലോർ എസി ബസുകൾ പൊളിക്കാൻ തീരുമാനിച്ചു. എറണാകുളം തേവരയിലെ 28 ബസുകളിൽ 10 എണ്ണമാണ് ആദ്യ ഘട്ടത്തിൽ സ്ക്രാപ്പ് ചെയ്യുന്നത്.

സംസ്ഥാനത്തിൽ ആദ്യമായിട്ടാണ് ലോഫ്ലോർ ബസുകൾ പൊളിക്കുന്നത്. കേടുവന്ന വണ്ടികളുടെ അറ്റകുറ്റപ്പണികൾക്ക് വരുന്ന വർദ്ധിച്ച ചെലവും പതിനൊന്ന് വർഷത്തിലധികമുള്ള കാലപ്പഴക്കവും മൂലമാണ് ബസുകൾ സ്ക്രാപ്പ് ചെയ്യാൻ തീരുമാനം കൈക്കൊണ്ടത്.

വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകള്‍ പൊളിച്ചുവില്‍ക്കാനുണ്ടെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇതില്‍ 681 എണ്ണം സാധാരണ ബസുകളും 239 എണ്ണം ജൻ‍റം ബസുകളുമാണ്. ഒമ്പതുമുതല്‍ 16 വരെ വര്‍ഷം ഉപയോഗിച്ച ബസുകളാണ് ഇത്തരത്തില്‍ സ്‌ക്രാപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി വിശദീകരിച്ചിരുന്നു.