ഒരു കുടുംബത്തിന് ഒരു സീറ്റ്; കേരള മാതൃകയിൽ പാർട്ടി പരിശീലന കേന്ദ്രം; കോൺഗ്രസിന്റെ ചിന്തൻ ശിവിറിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്
15 May 2022
ദേശീയ തലത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി ഉദയ്പൂരിൽ നടന്നുവന്ന ചിന്തൻ ശിബിരത്തിന് സമാപനം. കോൺഗ്രസ് പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചർച്ചയായ ചിന്തൻ ശിബിരത്തിൽ ഉയർന്നുവന്ന പ്രധാന നിർദേശങ്ങൾ ഇവയാണ്.
- ഒരു കുടുംബത്തിന് ഒരു സീറ്റ്
- അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം
- ഒരാൾക്ക് ഒരു പദവിയിൽ 5 വർഷം
- ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി; പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും
- പിസിസികളുടെയും ഡിസിസികളുടെയും പ്രവർത്തനം വിലയിരുത്താൻ സമിതി
- ബ്ലോക്ക് കമ്മിറ്റികൾക്ക് താഴെ കമ്മിറ്റി നിലവിൽ വരും
- കേരള മാതൃകയിൽ പാർട്ടി പരിശീലന കേന്ദ്രം
- യുവാക്കൾക്ക് കൂടുതൽ അവസരം നൽകും
- ആശയരൂപീകരണത്തിലും, നടപ്പാക്കുന്നതിലും യുവപ്രാതിനിധ്യം ഉറപ്പാക്കും
- മുതിർന്നവരെ മാറ്റിനിർത്തില്ല
- 50 വയസിൽ താഴെയുള്ളവർക്ക് എല്ലാ സമിതികളിലും 50% സംവരണം
- ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തും