കഥാപാത്രങ്ങളൊന്നും ലഭിക്കാതെ പോയ ഒന്നൊന്നര വര്‍ഷം കരിയറിലുണ്ട്: പാർവതി

single-img
11 May 2022

നടി പാർവതിയുടെ റിലീസ് ആകാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം മമ്മൂട്ടി നായകനാകുന്ന പുഴു ആണ്. ഇവർ ഇരുവരും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയോടെയാണ് പുഴു റിലീസിന് ഒരുങ്ങുന്നത്. ചിത്രം രത്തീനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിൽ തനിക്ക് വന്ന ബ്രേക്കിനെ കുറിച്ച് പാർവതി വെളിപ്പെടുത്തിയിരിക്കുകയാണ്.

കഥാപാത്രങ്ങൾ ഒന്നുംതന്നെ ലഭിക്കാതെ പോയ ഒന്നൊന്നര വര്‍ഷം ഉണ്ട്. അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആദ്യസിനിമയായ നോട്ടുബുക്ക് കഴിഞ്ഞുള്ള അഞ്ചാറ് വര്‍ഷം എന്നെ ആരും അങ്ങനെ കണ്ടിട്ടില്ല. പക്ഷെ ഇപ്പോള്‍, വിവാദങ്ങള്‍ക്കൊക്കെ ശേഷമുള്ള, ഞാനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം, പ്രേക്ഷകരും ഞാനും തമ്മിലുള്ള ബന്ധം അതിനൊക്കെ ഒരു പക്വത വന്നിട്ടുണ്ട്.

ഒരു സിനിമ പോലും ലഭിക്കാത്ത സമയമായിരുന്നു അത്. തുടക്കത്തിൽ ക്യാരക്റ്റര്‍ റോളുകള്‍ കിട്ടി. പിന്നെ ലീഡ് റോളുകളിലേക്ക് വന്നു. ഇപ്പോൾ പോലും ക്യാരക്റ്റര്‍ റോളുകളും ചെയ്യുന്നുണ്ട്. ആര്‍ക്കറിയാം എന്ന സിനിമയില്‍ ഞാനല്ല ലീഡ്. കൂടെ ആണെങ്കിലും പൃഥ്വിയുടെയും നസ്രിയയുടെയും സിനിമയാണത്. സോഫി എന്ന കഥാപാത്രത്തിന് പ്രാധാന്യമുണ്ടോ എന്നതാണ് താൻ നോക്കുന്നതെന്നും പാർവതി പറയുന്നു.