ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇമ്മാനുവല്‍ മാക്രോണിന് വീണ്ടും ജയം

single-img
25 April 2022

ഫ്രാൻസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഇമ്മാനുവല്‍ മാക്രോണിന് വീണ്ടും ജയം. പ്രതിപക്ഷത്തെ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈന്‍ ലെ പെന്നിനെയാണ് മാക്രോണ്‍ പരാജയപ്പെടുത്തിയത്. 58.2% വോട്ട് നേടിയാണ് ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തിൽ എത്തുന്നത്.

ഇനിയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സില്‍ ഒരു പുതിയ യുഗം ഉണ്ടാകുമെന്ന് വിജയത്തിന് ശേഷം നടത്തിയ ആദ്യത്തെ അഭിസംബോധനയില്‍ മാക്രോണ്‍ അവകാശപ്പെട്ടു. അടുത്തിടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്താകലും 2016ലെ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പും പുതിയ തലമുറയുടെ മാറ്റം മൂലം സമീപ വര്‍ഷങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയം ആടിയുലഞ്ഞിരുന്നു. ഈ വിജയം മധ്യപക്ഷ, യൂറോപ്യന്‍ യൂണിയന്‍ അനുകൂല സഖ്യകക്ഷികള്‍ ഒരു ആശ്വാസമായി ഉയർത്തിക്കാട്ടാനാണ് സാധ്യതകൾ.