രേഷ്മയുടെ കുടുംബം പാതി കോണ്‍ഗ്രസും പാതി സംഘിയുമായാണ് നാട്ടിലറിയപ്പെടുന്നത് : കാരായി രാജന്‍

single-img
23 April 2022

കണ്ണൂരിലെ ഹരിദാസന്‍ വധക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കിയ രേഷ്മയ്ക്കും ഭര്‍ത്താവ് പ്രശാന്തിനുമെതിരെ സിപിഐഎംവിമർശനവുമായി സിപിഎം നേതാവ് കാരായി രാജന്‍.

ഹരിദാസനെ കൊലചെയ്തവരെ സംരക്ഷിച്ച സ്ത്രീ കൊലയാളികള്‍ക്ക് സമമാണ്. രേഷ്മയുടെ കുടുംബം പാതി കോണ്‍ഗ്രസും പാതി സംഘിയുമായാണ് നാട്ടിലറിയപ്പെടുന്നതെന്നും ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനുമാണെന്നും കാരായി രാജന്‍ പറഞ്ഞു. അതേസമയം, രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന് ആര്‍എസ്എസ് ബന്ധമാണുള്ളതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പിണറായി ഏരിയ സെക്രട്ടറി കെ ശശിധരനും പറഞിരുന്നു.

കാരായി രാജന്റെ വാക്കുകള്‍ ഇങ്ങിനെ: ”പ്രിയപ്പെട്ട ഹരിദാസനെ അരുംകൊല ചെയ്ത കൊടുംഭീകരരെ സംരക്ഷിച്ച സ്ത്രീ കൊലയാളികള്‍ക്ക് സമം. തികഞ്ഞ ഹിന്ദു തീവ്രാദിനിയായ സ്ത്രീയിലും ഭര്‍ത്താവിലും സിപിഐഎം ബന്ധമാരോപിക്കാന്‍ ഒരജണ്ട സെറ്റു ചെയ്ത് വന്നിരിക്കുന്നു. സ്ത്രീയുടെ അച്ഛനുമമ്മയും അടക്കമുള്ളവര്‍ പാതി കോണ്‍ഗ്രസ്സും പാതി സംഘിയുമായി നാട്ടിലറിയപ്പെടുന്നു.

മുന്‍ എസ് എഫ് ഐക്കാരിയെന്ന വേഷമണിയിക്കാന്‍ ശ്രമിക്കുന്നവര്‍ ചോദിക്കണം എസ്എഫ് ഐ യുടെ കൊടി വെള്ളയോ മഞ്ഞയോ എന്ന്. ഭര്‍ത്താവാശാന്‍ നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും. കടുത്ത ഹിന്ദു ഭ്രാന്തിന്റെ വിഷം തുപ്പുന്ന ഭര്‍ത്താവ് ചുമതലക്കാരനെയും അന്നാട്ടുകാര്‍ക്ക് നല്ല പരിചയമുണ്ട്. പ്രതിയുമായി വര്‍ഷങ്ങളായി തുടരുന്ന രാത്രി കാല ചാറ്റിങ്ങുകളും ഫോണ്‍ വിളികളും മറച്ചുവെയ്ക്കാന്‍ പറ്റാത്ത രേഖകളായി അവശേഷിക്കുന്നുണ്ട്. കൊലയാളികളെ വെള്ളപൂശല്‍ നടക്കാന്‍ പോകാത്ത കാര്യം.”