2050-ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറിയാൽ പട്ടിണി ഇല്ലാതാകും: ഗൗതം അദാനി
വരുന്ന 2050-ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ വരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുകയാണെങ്കിൽ രാജ്യത്തെ പട്ടിണി ഇല്ലാതാകുമെന്ന് ശതകോടീശ്വരൻ ഗൗതം അദാനി. മഹാരാഷ്ട്രയിലെ മുംബൈയിൽ ടൈംസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ഇന്ത്യ എക്കോണമിക് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്കുകൾ ഇങ്ങിനെ: “2050-ൽ നിന്ന് നമ്മൾ ഇപ്പോൾ ഏകദേശം 10,000 ദിവസങ്ങൾ അകലെയാണ്. വരാനുള്ള ഈ കാലയളവിനുള്ളിൽ ഏകദേശം 25 ട്രില്യൺ ഡോളർ 25 ട്രില്യൻ ഡോളർ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ കൂട്ടിച്ചേർക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ആസൂത്രണം ചെയ്തതുപോലെ സമ്പദ്‌വ്യവസ്ഥ വളരുകയാണെങ്കിൽ ഓഹരി വിപണിയിൽ 40 ട്രില്യൺ ഡോളർ മൂലധനം വർധിക്കും. ഇന്ത്യയിലെ 1.4 ബില്യൺ ആളുകളുടെ ജീവിത നിലവാരത്തെ ഉയർത്തുന്നത് ഒരു മാരത്തൺ പോലെ തോന്നിയേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഇതൊരു കുതിച്ചുചാട്ടമായിരിക്കും.
രാജ്യത്തെ പൊതുമേഖലയിൽ നിന്നും വിമാനത്താവളങ്ങൾ മുതൽ തുറമുഖങ്ങൾ വരെയും വൈദ്യുതി ഉൽപ്പാദനം മുതൽ വിതരണം വരെ നടത്തുന്ന വ്യവസായിയായ ഗൗതം അദാനി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഊര്‍ജ ഉല്‍പ്പാദനം, കോംപണന്റ് നിര്‍മാണം തുടങ്ങിയവയില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്.