സംസ്ഥാന ഗവർണറെ തെരഞ്ഞെടുക്കേണ്ടത് ജനപ്രതിനിധികൾ; സ്വകാര്യബില്ലുമായി സിപിഎം എംപി ശിവദാസന്‍

single-img
31 March 2022

രാജ്യത്തെ സംസ്ഥാനങ്ങളിൽ ഗവര്‍ണറുടെ നിയമനത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് രാജ്യസഭയിൽ സ്വകാര്യബില്ലുമായി സിപിഎം എംപി ഡോ. വി. ശിവദാസന്‍ . അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചു. നിലവിലെ രീതിയിൽ നിന്നും ഗവര്‍ണറെ രാഷ്ട്രപതി ശിപാര്‍ശ ചെയ്യുന്ന രീതി മാറ്റണമെന്നാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശം.

ഇതിന് പകരമായി ഓരോ സംസ്ഥാനങ്ങളിലെയും എംഎല്‍എമാരും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്നും ബില്ലില്‍ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യണം എന്നാണ് ബില്ലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

2007ലെ പൂഞ്ചി കമ്മിഷന്‍ പ്രകാരം സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് രാഷ്ട്രപതിയുടെ ഇഷ്ടമനുസരിച്ച് മാത്രമാണ്. പക്ഷെ ഗവര്‍ണറുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരിനോടും കൂടി ആലോചിക്കണം.