മന്‍സിയക്ക് വിലക്ക്; കൂടൽ മാണിക്യം ക്ഷേത്ര ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി രാജിവെച്ചു

single-img
30 March 2022

തൃശൂര്‍ ജില്ലയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ മുൻകൂട്ടി തീരുമാനിച്ചതിൽ നിന്നും നര്‍ത്തകിയായ മന്‍സിയയെ വിലക്കിയതിന് പിന്നാലെ ക്ഷേത്ര ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണ സമിതിയിൽ ഭിന്നത ഉണ്ടായതിനെ തുടർന്നായിരുന്നു എന്‍പിപി നമ്പൂതിരിപ്പാട് രാജിവെച്ചത്.

ഇപ്പോൾ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്. നോട്ടീസിലടക്കം പേര് അച്ചടിച്ചിറക്കിയ ശേഷം അവസാന നിമിഷം മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് സമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. മന്‍സിയ ഒരു അഹിന്ദു ആയതിനാലാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകർ നൽകിയ വിശദീകരണം.

ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് പത്ര പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു എന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിക്കുകയും ചെയ്തിരുന്നു.