കേരളത്തിൻറെ വ്യാവസായിക മുന്നേറ്റം ലക്‌ഷ്യം; ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ : മുഖ്യമന്ത്രി

single-img
30 March 2022

കേരളത്തിൻറെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരഭങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംരഭക വർഷം, പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻറെ സംരഭം എന്റെ നാടിൻറെ അഭിമാനം എന്ന പേരിലുള്ള പദ്ധതിയിലൂടെ സംരഭകരാകാൻ താത്പര്യമുള്ളവർക്ക് ബോധവൽകരണം നൽകും. സംസ്ഥാനത്തെ അഭ്യസ്ഥ വിദ്യർക്ക് നാട്ടിൽ തന്നെ തൊഴിൽ നൽകുകയാണ് ലക്ഷ്യം.

കേരളത്തിലെ വ്യവസായ മേഖലയിൽ മാത്രം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും വ്യവസായ ശാലകളിലെ പരിശോധന ആർക്കും ബുദ്ധിമുട്ടില്ലാതെ നടത്തുമെന്നും വമ്പൻ പദ്ധതി വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മേഖലയിൽ ഒരു കൊല്ലം കൊണ്ട് 6350 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഉണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു.